Powered By Blogger

Thursday 3 March 2011

എല്ലാവരുടേയും ചരിത്രവും ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ വായനകളും

No body is as smart as every body" - Kevin Kelly



കേരളത്തിലെ പുസ്തക പ്രസിദ്ധീകരണ രംഗത്തെ ലാഭക്കണക്കുകള്‍ നല്‍കുന്ന സൂചനയെനുസരിച്ച് വിദേശ നോവലുകളുടെ പരിഭാഷകള്‍ നല്ല വിപണിയാണ്. കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത് ലോകത്തിലെ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ഏതാണ്ടല്ലാ ബെസ്റ് സെല്ലര്‍ നോവലുകളും മലയാളത്തിലെ വിവിധ പ്രസാധകര്‍ തര്‍ജ്ജമ്മ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ വേഗത്തില്‍ അവ വിറ്റഴിയുന്നുണ്ട്. സ്വാഹിലിയിലും സ്പാനിഷിലും യുറോപ്യന്‍ ഭാഷകളിലുമായി പുറത്തിറങ്ങിയ പുസ്തകങ്ങള്‍ ഇംഗ്ളീഷ് പരിഭാഷയില്‍ നിന്നാണ് മലയാളത്തിലെത്തുന്നത്. മൂലകൃതികളില്‍ നിന്നും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത് ഇംഗ്ളീഷില്‍ നിന്നും മലയാളത്തിലെത്തുമ്പോഴേക്കും സംഭവിക്കുന്ന ഭാഷാവിദ്യൂത് പ്രസരണ നഷ്ടം സഹിച്ചു കൃതികള്‍ കൂടുതല്‍ വായിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് “ഫ്രാന്‍സിസ് ഇട്ടിക്കോര” എന്ന കൃതി മലയാളികള്‍ വായന തുടങ്ങുന്നത്. നോവല്‍ സാഹിത്യത്തിലെ ഏതാണ്ടെല്ലാ പുതു പ്രവണതകളും നവംനവങ്ങളായ ഭാവുകത്വങ്ങളും അനുഭവിച്ചുകഴിഞ്ഞ മലയാളികള്‍ക്കിടയിലേക്കാണ് ഇട്ടിക്കോരവന്നിരിക്കുന്നത്. എല്ലാവര്‍ഷങ്ങളിലും അക്കാദമിക് അവാര്‍ഡുകള്‍ ലഭിക്കുന്ന നോവലുകളുണ്ടാകുന്നുവെങ്കിലും വ്യാപകമയ രീതിയില്‍ വായന നടക്കുന്നപുതിയ മലയാള നോവലുകള്‍ വിരളമാണ്. ഇട്ടിക്കോര വ്യാപകമായി വായിക്കപ്പെടുമ്പോള്‍ മലയാളികള്‍ ഒരു നോവല്‍ വിജയം കൊണ്ടാടുക കൂടിയാണ്. ചെയ്യുന്നത്. ഖസാക്കിന്റെ ഇതിഹാസവും പോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഉള്‍ചോദന ഉണ്ടാകുന്ന ഒരു കൃതിയല്ല ഇട്ടിക്കോര. ഖസാക്കിന്റെ ഒരോ വായനയും ഓരോ വിചാരധാരകളെ തുറക്കുന്നുവെങ്കില്‍ ഇട്ടിക്കോരയുടെ ഒരൊറ്റവായന ഒരൊറ്റ നീറ്റലുണ്ടാക്കിയേക്കാം അത് സര്‍വ്വത്ര വ്യാപകമായ വാണിഭവല്‍ക്കരമാണ്. മറ്റൊരു ഭാഷയില്‍നിന്നുള്ള വിവര്‍ത്തനമാണ്. ഈ നോവലെങ്കില്‍ ഒരു പക്ഷെ ഈ കൃതി മലയാളത്തില്‍ വ്യാപകമായി വായിക്കുകയില്ലായിരിക്കും. അതുകൊണ്ടുതന്നെ നോവലിസ്റിന്റെ ഉദ്ദേശത്തിലുള്ള ഒരു വായനയാണ് നടക്കുന്നതെന്ന് കാലം തെളിയിക്കേണ്ടതുണ്ട്.

ചരിത്രവിമര്‍ശനം
ചരിത്രത്തില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുത്ത് ആരംഭിക്കുന്ന നോവലായതുകൊണ്ടാകാം നോവലിലെ ചരിത്രത്തെ കൂടുതല്‍ വിമര്‍ശന വിധേയമാക്കിക്കൊണ്ടുള്ള വായനകളും അഭിപ്രായങ്ങളും ഉണ്ടായിരിക്കുന്നു നോവലിന്. സമകാലിക മലയാളം വാരികയില്‍ പ്രമോദ് കെ.എം എഴുതിയ വിമര്‍ശനം (ബാലിശമാകുകയും അതിനോട് പ്രതികരിച്ചതില്‍ നേവലിസറ്റ് ടി.ഡി.രാമകൃഷ്ണന്‍ കാണിച്ച അതി ബാലിശത്വവും നോക്കാം.

ഇത് ചരിത്രമല്ല എന്നു പറഞ്ഞുകൊണ്ടു തുടങ്ങുന്ന നോവലിനെ പറ്റി നോവലിസ്റിന്റെ വാക്കുകള്‍ മരിച്ചുപോയവരുടെയോ ജീവിച്ചിരിക്കുന്നവരുടെയോ ജീവചരിത്രമെഴുതുകയോ ചരിത്രത്തിന്റെയും അംഗീകൃത ചട്ടകൂടിലൊതുങ്ങി നിന്നുകൊണ്ട് ചരിത്രസംഭവങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയോ അല്ല ഇട്ടിക്കോര ലക്ഷ്യമാക്കുന്നത്. (മലയാളം വാരിക ലക്കം 52 പുസ്തകം 13) അപഹാസ്യമായ ആക്ഷേപങ്ങള്‍) നോവലിസ്റിന്റെ ഈ വരികള്‍. ഈ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചുപോയവരുമായോ യാതൊരുബന്ധവമില്ല. എന്ന് ഓര്‍മ്മിപ്പിക്കുന്നതിനാലുമാണ് അതിബാലിശത്വമെന്നു പറയാന്‍ കാരണം. നോവലില്‍ ചരിത്രത്തെക്കുറിച്ചുള്ള ഉമ്പര്‍ട്ടോ ഐക്കോയുടെ വാക്കുകള്‍ ഉദ്ധരിച്ച ഒരു എഴുത്തുകാരനാണ്. ടി.ഡി. രാമകൃഷ്ണന്‍. ഇനി നോവലിലെ ചരിത്രത്തെക്കുറിച്ച് പ്രമോദ്.കെ.എം. പറയുന്നതിങ്ങനെ ചരിത്രവുമായി സംവദിക്കാന്‍ വേണ്ടി മാത്രം റീ-റൈറ്റ് ഹിസ്ററി എന്നു പറയുന്നതും, രാമകൃഷ്ണന്‍ ചെയ്തതുപോലെ വെറുതെ ഒരു രസത്തിന് ചരിത്രം മാറ്റിയെഴുതി നോക്കുന്നതില്‍ വ്യത്യസമുണ്ട്. കൂടാതെ മലയാളത്തിലെ പ്രഗത്ഭ എഴുത്തുകാര്‍ ചരിത്രത്തെ വളച്ചൊടിച്ചതായി പ്രമോദ് പറയുന്നു അവര്‍ ഒ.വി.വിജയന്‍, ബഷീര്‍, ആനന്ദ്, സി.വി.രാമന്‍ പിള്ള, പി.എ. ഉത്തമന്‍, ടി.പി. രാജീവന്‍ എന്നിവരാണ്. അവര്‍ അങ്ങിനെ ചരിത്രത്തെ വളച്ചൊടിച്ചതില്‍ പ്രമോദിന് ഒട്ടും ദു:ഖമില്ല. രാമകൃഷ്ണന്‍ വളച്ചൊടിച്ചതിനെതിരെ മാത്രമേ പ്രമോദിന് പരാതിയുള്ളൂ. അങ്ങിനെ വളച്ചൊടിച്ച ചരിത്രം കൊണ്ട് മികച്ച കലാസൃഷ്ടികള്‍.സൃഷ്ടിച്ചപ്പോള്‍ പ്രമോദിന് സന്തോഷം ഇരട്ടിയാകുകയും ചെയ്തു. ഒ.വി.വിജയന്‍ വളച്ചൊടിച്ച ചരിത്രം കൊണ്ടുണ്ടാക്കിയ നോവലെഴുതിയപ്പോഴല്ലെ അദ്ദേഹത്തിന്റെ ഉദാത്തമായ രചനകള്‍ പിറന്നത്. എന്ന് പ്രമോദ് പറയുമ്പോഴാണ് വാദങ്ങള്‍ വെറും ബാലിശമാകുന്നത്. (മലയാളം ഹരിത)

ഇനി ചരിത്രത്തെകുറിച്ച് പറയുകയാണെങ്കില്‍, ചില ചോദ്യങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുന്നതാണ് ഈ കൃതി. ചരിത്രത്തോടു നാമെന്തിനുവേണ്ടിയാകണം സംവദിക്കേണ്ടത്? അങ്ങിനെ ചരിത്രത്തോടു സംവദിക്കന്‍വേണ്ടി ചരിത്രത്തെ റീ-റൈറ്റ് ചെയ്യാമോ? അതോ രാമകൃഷ്ണന്‍ ചെയ്തതുപോലെ പ്രമോദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു രസത്തിന് വളച്ചൊടിച്ചുമാറ്റിയെഴുതാമോ? മനുഷ്യന്റെ അബന്ധങ്ങളുടെ കണക്കാണ് ചരിത്രം എന്ന്എഡ്വേഡ് ഗിബ്ബന്‍ പറയുന്നതെന്തുകൊണ്ട്. ഇനിയിപ്പോള്‍ ചരിത്രത്തെ വളച്ചൊടിച്ചിട്ടാണെങ്കില്‍ പോലും മികച്ച കലാസൃഷ്ടികളുണ്ടാക്കാമോ? മികച്ച കലാസൃഷ്ടികളിലെ വികലമാക്കിയ ചരിത്രത്തെ പഠിക്കേണ്ടതുണ്ടോ? ചരിത്രം മെന്നത് ആരുടെയും ഒറ്റക്കുള്ള പരിശ്രമം കൊണ്ടുണ്ടായ കൃതിയല്ലാത്തതുകൊണ്ട് ചരിത്രത്തിനുമേല്‍ എന്തുമാകാമോ?

പ്രത്യയശാസ്ത്രങ്ങള്‍ക്കുവേണ്ടിയും പരിമിതമായ അറിവുകളാലും മാറ്റിയെഴുതിയ ചരിത്രപാഠപുസ്തകങ്ങള്‍ പഠിച്ച് പരാക്ഷയെഴുതി ഉദ്യോഗം നേടി ജീവിക്കുകയും ആ ചരിത്രബോധവും കൊണ്ട് തലമുറകള്‍ തന്നെ മരിച്ചുകഴിഞ്ഞതും. അതേ പാഠപുസ്തകങ്ങള്‍ തന്നെ വീണ്ടും വാങ്ങികൊണ്ടിരിക്കുന്ന വരാണല്ലോ നമ്മള്‍. അങ്ങിനെയുള്ള ഒരു സമൂഹത്തില്‍ റീ-റൈറ്റു ചെയ്യാതെ തന്നെചരിത്ര സംവാദത്തിനു തുടക്കമിടാന്‍ ഇട്ടിക്കോര എന്ന നോവലിനു സാധ്യമായിരിക്കുന്നു. അതും അക്കാദമിക് ചരിത്രകാരന്മാര്‍ക്കിടയിലല്ല സാധാരണക്കരിലാണെന്നും ഒരു നോവല്‍ വിജയമാണ്. പ്രാദേശിക ചരിത്രത്തിലൂടെ സാധാരണക്കാര്‍ ചരിത്രസംവാദം തുടങ്ങുകയും ജനസമൂഹം അക്കാദമിക് ചരിത്രകാരന്മാരുടെയും സര്‍വ്വകലാശാലകളുടെയും ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുവാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ നോവലില്‍ ചരിത്രത്തെ ഉപജീവിച്ചെഴുതിയതിന് രാമകൃഷ്ണനെ അനുമോദിക്കേണ്ടതുണ്ട്.

ഇട്ടിക്കോര എന്ന നോവല്‍ വായിക്കുമ്പോള്‍ കുന്ദംകുളത്തുകാര്‍ക്ക് തോന്നിതുടങ്ങിയ ചില കാര്യങ്ങളുണ്ട്. കുന്ദംകുളത്തെ കൃസ്ത്യന്‍ പുരാവൃത്ത(ചരിത്രമോ?)ത്തിനപ്പുറം കുന്ദംകുളത്തിന് ചരിത്രമൊന്നുമില്ലന്നു ബോധപൂര്‍വ്വമല്ലാതെ ബോധിപ്പിക്കുന്നു നോവല്‍. ശിലായുഗമനുഷ്യവാസത്തിനപ്പുറം മുതല്‍ ചരിത്രമുണ്ടെന്ന് പ്രത്യക്ഷതെളിവുകളുള്ള വസ്തു നിഷ്ഠമായി തെളിയിക്കപ്പെട്ട ചരിത്രമുള്ള കുന്ദംകുളത്തിന്റെ ചരിത്രം ഒരു പ്രത്യേക സമയത്ത് പ്രത്യേക സമൂഹത്തിനായി ചരിത്രമാരംഭിപ്പിക്കാന്‍ രാമകൃഷ്ണന്‍ ഇട്ടിക്കോരയിലൂടെ ശ്രമിച്ചുവെന്നു തോന്നും. അത്തരത്തിലുള്ള നോവലുകള്‍ക്ക് ആധാരമായ ചിലസംഗതികള്‍ നോവലിലുണ്ട്. ചിറളയംസ്വരൂപത്തെകുറിച്ച് പറയാതിരിക്കല്‍, ചിറളയം തമ്പ്രാനെ തോല്പിച്ച ഇട്ടിക്കോര, സാമൂതിരിയെ വിറപ്പിക്കുന്നവന്‍, സാമൂതിരിലോകത്തെ പെണ്‍കുട്ടിയെ തട്ടിയെടുത്തുകെണ്ട് വീരശൂരപരാക്രമണം നടത്തിയവന്‍ ആര്‍ത്താറ്റുപള്ളിയച്ചനെ മുട്ടുകുത്തിക്കുന്നവര്‍ ഇത്തരമൊരുരീതിയില്‍ കുന്ദംകുളത്തെ ചരിത്രം പറയുമ്പോള്‍ സാമാന്യജനസമൂഹത്തിനിടയില്‍ ഉത്കര്‍ക്ഷേച്ഛതാബോധവും (superiority complex)ഉം അപകര്‍ഷതാബോധ(inferiority complex)ഉം ഉണ്ടാകുന്നുവെങ്കില്‍ അത് സാമൂഹ്യഅസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. അങ്ങിനെ സാമൂഹിക അസ്വസ്ഥകള്‍ക്ക് കാരണമാകുന്ന മാറ്റിപ്പറച്ചിലുകള്‍, സമകാലിക സമൂഹത്തില്‍ ചരിത്രമെന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഇടപെടലാണ്. രാമകൃഷ്ണന്‍ ചരിത്രത്തെ ഉപകരണമാക്കിയോ? ചരിത്രപാഠപുസ്തകങ്ങള്‍ തിരുത്താന്‍ ഭയപ്പെടുന്നതിന്റെ കാരണം ഇതുതന്നയാണല്ലോ?

വിശ്വാസങ്ങള്‍
നോവലില്‍ പതിനെട്ടാംകുറ്റക്കാരെന്ന ഒരു വിശ്വസകള്‍ട്ടിനെ അവതരിപ്പിക്കുകയാണ്. ബൃഹദ്ആഖ്യനരൂപത്തിലുള്ള പ്രത്യയശാത്ര രൂപം പൂണ്ട മതങ്ങള്‍ക്കടിമപ്പെടാത്തസ്വയംഭൂ പേഗന്‍ വിശ്വാസത്തെ മുറുകെ പിടിക്കുന്ന അത്മീയ ധൈര്യം കാണികണിക്കുന്ന ഒരു കൂട്ടമല്ലാത്ത കൂട്ടമായി പതിനെട്ടാം കൂറ്റുകാരെകാണാം. സ്വതന്ത്ര ആത്മീയ അന്വേഷണത്തിന്റെ പ്രതീകമാണവര്‍ വിശ്വാസങ്ങള്‍ ജനത നിര്‍മ്മിക്കുന്നതും, അതിനെ പരിപാലിക്കുന്നതും വിശ്വാസങ്ങളിലേക്ക് സ്വാര്‍ത്ഥതകള്‍ കയറിക്കൂടുന്നതും ആദ്ധ്യാത്മിക ധൈര്യങ്ങള്‍ സാമ്പത്തിക താല്‍പര്യങ്ങളുടെ പ്രഹരമേറ്റുവാങ്ങുന്നതും ഇതിലൂടെ അവതരിപ്പിക്കുന്നു.

വലിയ പ്രത്യയശാത്രങ്ങളേയും സംഘടിത മതങ്ങളെയും പോലുള്ള ബൃഹദ് ആഖ്യാനങ്ങള്‍ ഉണ്ടാക്കിയ നിരാശകള്‍ ആധുനിക മനുഷ്യസമൂഹത്തിനെ അതിന്റെതന്നെ ഭൂതകാല നന്മകളിലേക്ക് കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട്. ഗോത്രനാമങ്ങളിലേക്കും, ഹ്യൂമന്‍ജിനോം പദ്ധതികളിലേക്കും തറവാട്ടുകൂട്ടായ്മകളിലേക്കും, പരദേവതകളിലേക്കുമുള്ള വര്‍ദ്ദിച്ച സംഞ്ചാരം നല്‍കുന്ന സൂചന ഇതാണ്. പ്രാക്തന വിശ്വാസങ്ങളെകുറിച്ചുള്ള ആധികാരിക ഗവേഷണങ്ങള്‍ വര്‍ദ്ധിക്കുന്നതും അവയില്‍ നവീനമായ ആധ്യാത്മികാനുഭൂതികള്‍ കണ്ടെത്തുന്നതും അത്തരം വിവേകങ്ങളുടെ ഊര്‍ജ്ജത്തില്‍ നിന്ന് പുതിയ ലോകത്തിലേക്ക് മുന്നോട്ടുപോകാമെന്നും മനുഷ്യന്‍ മനസ്സിലാക്കിയ ഈ കാലത്ത്. പതിനെട്ടാം കുറ്റകാരുടെ ആധ്യാത്മിക പ്രവണ അവതരിപ്പിച്ചതിലൂടെ കാലത്തിനുനേരെ കണ്ണാടി പിടിക്കുകയാണെന്ന് ഫ്രാന്‍സിസ് ഇട്ടിക്കോര ചെയ്യുന്നത്. കേരളത്തില്‍ തന്നെ ആരംഭിച്ചുകഴിഞ്ഞ പ്രദേശിക ചരിത്രമെഴുത്തും ചെറുആഖ്യാനങ്ങളിലൂടെയുള്ള നവലോക (little narration) നിര്‍മ്മിതിയുടെ ചിന്തകളും

ഇന്‍ഡീജീനിയസ് (indigenous )ജനതകളെ സംരക്ഷിക്കലും ഇന്‍ഡീജനിയസ്/ തദ്ദേശവിശ്വാസങ്ങളുടെ നിര്‍മ്മാണവും പ്രോത്സാഹനവും അത്തരമൊരു അര്‍ത്ഥത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ രേഖപ്പെടുത്തുന്നതും ഇതുതന്നെയാണ്. എന്നാല്‍ ആത്മീയ സംബന്ധചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നു നാം കരുതിയ ചില കേന്ദ്രങ്ങള്‍ (ഡോ.ഗാപാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന Indian Institute of Scientific Heritage )സംവാദങ്ങളുടെ ഗതി മാറ്റിമറിക്കുവാനോ എന്നു ശങ്കിക്കേണ്ടിയിരിക്കുന്നു. ഗണിതശാസ്ത്രത്തിന്റെ ചില കശപിശകളില്‍ ഒതുങ്ങിക്കിടക്കുകയാണവര്‍. അങ്ങിനെ ചില തെറ്റായ വായനയും ഇട്ടിക്കോരക്കു ലഭിക്കുന്നുണ്ട്.

നാട്ടു സംശയങ്ങള്‍
തിരഞ്ഞെടുപ്പു അടുത്തകാലത്ത് കേരളത്തില്‍ വ്യാപകമായി കണ്ടുവന്നിരുന്ന ഫ്ലക്സുബോര്‍ഡുകളില്‍ സദ്ദാംഹുസൈനും മറ്റും ലഭിക്കുന്ന പ്രാധാന്യത്തിന്റെ മന:ശാത്രം നോവലിലുംകടന്നുകൂടിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ഒരേഫ്ലക്സുബോര്‍ഡില്‍ ചെദുവേരയുടെയും സദ്ദാംഹുസൈന്റെയും ചിത്രങ്ങള്‍ വലിയ വൈരുധ്യങ്ങളാണെന്നതുപോകട്ടെ അത്തരം അസംബന്ധങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരിപ്പിച്ചത് സാധാരണക്കാരെ തെറ്റായ ചരിത്രം പഠിപ്പാക്കാനുപയോഗിച്ചപ്പോള്‍ അവര്‍ക്കു ലഭിച്ചലാഭം വോട്ടാണെങ്കില്‍ നേവലിസറ്റ് പ്രതീക്ഷിക്കുന്നതെറ്റാണെന്നു നാട്ടുചരിത്രം വായിക്കുന്നവര്‍ സംശയിക്കും. അങ്ങിനെ ചരിത്രത്തില്‍ ചെഗുവേരയുടെ പ്രധാന്യം കുറച്ചുകാണിക്കുന്നതില്‍ ചിലര്‍ വഹിക്കുന്ന പങ്കിനെ പങ്കുപറ്റലാണോ? ഇട്ടിക്കോരയും ചെയ്യുന്നതെന്നും സംശയിച്ചേക്കാം/ പിന്നെയും ഒട്ടനേകം ചോദ്യങ്ങള്‍ ഉണ്ടാക്കിയേക്കാവുന്നതാണ്. ഈ നോവല്‍ അവ പഴയചോദ്യങ്ങുടെ പുനരുജ്ജീവനമാണെങ്കിലും നരമാംസാസ്വാദനം വര്‍ണ്ണിക്കുമ്പോള്‍ മൃഗീയതകള്‍ വര്‍ണ്ണിക്കുമ്പോള്‍ നൂതരരതി(വെകൃതം)രീതികള്‍ അവതരിപ്പിക്കുമ്പോള്‍ നരമാംസാസ്വാദനം തന്നെയാണോ? അല്ലെങ്കില്‍ രതിതന്നെയാണോ? നോവല്‍ ഉദ്ദേശിക്കുന്നത്. എന്നും തോനുന്നുണ്ട്. നോവലിന്റെ വ്യാപകമായ വായനക്ക് രതി കാരണമാകുന്നുവെങ്കില്‍ ഏതു തരം നോവലിലേക്ക് നോവല്‍ എത്തിപ്പെടുമെന്നും ഭയക്കേണ്ടു. അങ്ങിനെയെങ്കില്‍ നോവല്‍ വിജയങ്ങളുടെ കാരണവും ഒരു നല്ല കൃതിയുടെ മാനദണ്ഡങ്ങളും എന്താണെന്ന വീണ്ടുവിചാരങ്ങളും നല്ലതുതന്നെ.

പെണ്ണളവുകളെ സദാ ഓര്‍മിപ്പിക്കുന്നതാണ് ഗണിതശാത്രമെന്ന് കൃതി സദാ ഓര്‍മ്മപ്പെടുത്തുന്നു. ആധുനിക ഫാഷന്‍ പരികല്പനകള്‍ എത്രനിസ്സാരമാണെന്നും ഇതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പെണ്‍മയുടെ സ്വത്വം ഉടലിലാണെന്നു കണ്ടെത്തുന്ന കൃതി. അതു പക്ഷെ സ്ത്രീയുടെതുമല്ല. പെണ്ണുടലിന്റെ ഗണിതഭംഗിയില്‍ കൃതി കുടുങ്ങിപ്പോയിട്ടുണ്ട്. ക്ലിപ്തപ്പെടുത്തിയ അളവുകള്‍ക്കപ്പുറം അളവുകളൊന്നു മില്ലന്നും അതിനപ്പുറം അളവുകള്‍നിര്‍മ്മിക്കാനിനി ആരും ധ്യാനിക്കേണ്ടതില്ലെന്നും കൃതി സമര്‍ത്ഥിക്കുന്നതാണ്. കൃതിയുടെ പരിമിതികള്‍ ശരീരവല്പന നടത്തുന്ന അധ്യാപിക അതി പ്രശസ്തയും ജീനിയസ്സുമായ ഹൈപേഷ്യയുടെ ഉടല്‍. ഉടല്‍ ഉണര്‍ത്തുന്ന രാഷ്ട്രീയം ഉടലോടെ ആഘോഷിക്കപ്പെടുന്ന ശാസ്ത്രം തുടങ്ങിയവയെല്ലാം വായനാസ്വാദനത്തിനപ്പുറം സംവാദങ്ങള്‍ തുറക്കുന്നതും കൃതിയില്‍ കാണാം.

1 comment:

  1. വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി. ചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി. പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല. നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!! 

    ReplyDelete